Archive for February, 2010

തിലകനും മലയാള സിനിമയും

ഇനി ഇപ്പൊ ഞാന്‍ ആയിട്ടു എന്തിനാ എഴുതാതെ ഇരിക്കുന്നെ … എല്ലാരും കേറി മേഞ്ഞതാ തിലകന്‍ വിഷയം .. എന്നാലും ഞാന്‍ ഇന്ന് ഒരു സൈറ്റില്‍ ഒരുത്തന്റെ കമന്റ്‌ കണ്ടു . തിലകന്‍ crowd പുള്ളര്‍ അല്ല , കൂടി പോയാ 10-15 സീന്‍ ആണ് ഉള്ളത് .. പിന്നെ എന്നാ ആരുന്നു മ്മം ആളു ഇപ്പൊ കവടി നിരത്തുന്ന സീന്‍ ഒകെ ആണ് പോലും … കഷ്ട്ടം തോന്നി ആ കമന്റ്‌ വായിച്ചിട്ട് … മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളെ കുറച്ചാണ് എ വ്യക്തി എഴുതിയത് . തിലകന്റെ പടങ്ങള്‍ കണ്ടു എങ്കില്‍ പുള്ളി അങ്ങനെ പറയും എന്ന് എനിക്ക് തോന്നുന്നില്ല ..

മോഹന്‍ലാല്‍ എന്ന് പറയുന്ന നടന്റെ നല്ല പടങ്ങളില്‍ എല്ലാം തിലകന്‍ ഉണ്ടാരുന്നു … സ്ഫടികവും കീരിടവും ഒകെ തിലകന്‍ ഇല്ലാതെ ഒന്ന് ആലോചിക്കാന്‍ പോലും പറ്റത്തില . മമ്മുട്ടി ആയാലും അത് തന്നെ , സൂപ്പര്‍സ്റ്റാര്‍ ആണ് എല്ലാം എങ്കില്‍ അവര് ഒറ്റയ്ക്ക് അങ്ങ് അഭിനയിച്ചാ പോരെ ?? … ബെര്‍ളിത്തരങ്ങളില്‍ പറഞ്ഞപോലെ ഈ സൂപ്പര്‍സ്റ്റാര്‍ ഒകെ ഉണ്ടായതു കഴിവുള്ള കഥ രചയിതാക്കളും വിവരം ഉള്ള സംവിധയന്മാരും ഉണ്ടാരുന്നപോള്‍ ആണ് . അവരുടെ അടുത്ത് ഈ സൂപ്പര്‍ സ്റ്റാര്‍ കളി ഒന്നും നടക്കത്തില്ല .. അവര് പറഞ്ഞപോലെ ഇവര് അഭിനയിച്ചു സൂപ്പര്‍ സ്റ്റാര്‍ ആയി .. ഇപ്പൊ ഇവര് എല്ലാം കൂടെ ആണ് തീരുമാനം എടുക്കുന്നത് ആരു അഭിനയിക്കണം ആരു അഭിനയിക്കരുത് .. അത് കേട്ട് ഓശാന പാടാന്‍ കുറെ കൊഞ്ഞനന്മാരും .

ഒരു നല്ല പടം തിയേറ്റര്‍ കണ്ടിട്ട് കാലം എത്ര ആയി ?? .. ഇ കഴിഞ്ഞ 10 വര്‍ഷത്തില്‍ എത്ര നല്ല പടം ഇറങ്ങി ?? ഇ പറയുന്ന സൂപ്പര്‍ സ്റ്റാര്‍ അല്ല എങ്കില്‍ പുതു തലമുറയിലെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര് എത്ര ഹിറ്റ്‌ ഉണ്ടാക്കി ?? .. ആറാം തമ്പുരാന് ശേഷം മോഹന്‍ലാല്‍ നിറഞ്ഞു അഭിനയിച്ച ഏതേലും പടം ഉണ്ടോ ?? … മമ്മുട്ടി ഒരു നല്ല ഹിറ്റ്‌ കണ്ടിട്ട് എത്ര വര്ഷം ആയി ?? … ഒരുകാലത്ത് 400 ദിവസം തിയേറ്റര്‍ നിറഞ്ഞു പടം ഓടിയ നാടാണ്‌ എന്നത് നമ്മള്‍ മറക്കരുത് .

എന്നിട്ട് കുറെ ഫാന്‍സ്‌ പുന്നക്കന്മാര് .. തമ്മില്‍ കിടന്നു മുട്ടന്‍ അടി അപ്പുറത്ത് സൂപ്പര്‍ സ്റ്റാര്‍ മുട്ടന്‍ കെട്ടി പിടി .. കഷ്ട്ടം … എല്ലാരും കൂടെ അഭിനയിച്ചു അഭിനയിച്ചു ഈ വര്ഷം ഒരു ദേശിയ അവാര്‍ഡ് പോലും ഇല്ലാതെ മലയാളം സിനിമ നാണം കെട്ടു .. എന്നിട്ടും നിര്‍ത്തുന്നില്ല പിന്നേം അടി .ഇവന്‍ ഒകെ സൂപ്പര്‍ സ്റ്റാര്‍ ആയതും ഒകെ നാട്ടില്‍ ഉള്ളവന്റെ പണം കൊണ്ട് ആണ് എന്നത് ഇവര് മറക്കരുത് … ഒരു ദിവസം എല്ലാം കൂടെ അങ്ങ് തീരും .. ഇപ്പൊ തന്നെ തിയേറ്റര്‍ മാറ്റി പലരും കല്ല്യാണം നടത്താന്‍ കൊടുത്തു തുടങ്ങി ..

കഴിവുള്ളവര് ഉണ്ട് എന്ത് ചെയ്യാം എല്ലാം നമ്മുടെ കയ്യില്‍ കൂടെ പോകാവു എന്ന് പറഞ്ഞ എന്ത് ചെയ്യും ?? .. ഒരു ആരാധകന്‍ ഒന്ന് തൊട്ടു എന്നതിന് അവനെ കൈ വീശി അടിക്കുന്ന (ആ അടിക്കുന്ന പകുതി ടൈം വേണ്ട അവനെ ഒന്ന് ചിരിച്ചു കാണിക്കാന്‍ ) , ആവേശം മൂത്ത് ഒന്ന് സ്റ്റേജ് പിടിക്കാന്‍ നോക്കിയവനെ തള്ളി നിലത്തു ഇടുന്ന (ഹോ തള്ളി ഇടുംപോളും ആളു മുട്ടന്‍ പാട്ട് നാട്ടുകാരെ പറ്റിക്കാന്‍ ) ഇവരെ ഒകെ ഇനി തോളില്‍ കൊണ്ട് നടന്നാല്‍ മലയാളം സിനിമ എന്നൊരു സാദനം പണ്ട് ഇവിടെ ഉണ്ടാരുന്നു എന്ന് പറഞ്ഞു കൊടുക്കേണ്ടി വരും .

നല്ലവരെ നേരത്തെ വിളിക്കും എന്നാണല്ലോ പറയുന്നേ അത് ശരി ആണ് എന്ന് തോന്നുന്നു , മലയാളത്തിലെ നല്ല കഴിവുള്ള ആള്‍ക്കാരെ ഒകെ വിളിച്ചു തുടങ്ങി , ഇവരൊക്കെ ഇവിടെ കിടന്നു കൊച്ചു പിള്ളേരുടെ കൂടെ ഇനിയും ആടി പാടും , അപ്പോളും കുറെ പേര് അവര്‍ക്ക് ഓശാന പാടും ..

പിന്നെ കുറെ പേര് പറയുന്ന കേട്ടു , മലയാള സിനിമയെ വേറെ ആരും ഒന്നും പറയരുത് ആര്‍ക്കും കൊട്ടാവുന്ന ചെണ്ട അല്ല എന്നൊക്കെ .. ആരു കൊട്ടാന്‍ വരും നിങ്ങള്‍ നേരെ ആണ് എങ്കില്‍ ?? .. ചുമ്മാ എല്ലാം കൂടീ വലിച്ചു പുറത്തു ഇട്ടു എന്നിട്ട് ഇപ്പൊ നാറുന്നു എന്ന് പറഞ്ഞാ സഹിച്ചോണം അത്ര തന്നെ … ഇത്രേം നാള് മലയാളം പടം കണ്ട ആര്‍ക്കും ഇതില്‍ പ്രതികരിക്കാം . കാരണം ഒരുകാലത്ത് മലയാളിയുടെ അഭിമാനം ആയി ഒരുപാടു നല്ല പടങ്ങള്‍ ഇവിടെ നിന്നും ഇറങ്ങിയിട്ടുണ്ട് .. ഇപ്പോളും അതൊക്കെ ഓര്‍ക്കുമ്പോ ആള്‍ക്കാര് പറഞ്ഞു പോകും സാറന്മാരെ ക്ഷമി …