Archive for January, 2011

ഒരു ഗതി കെട്ട പൌരന്റെ വിലാപം

ഇന്ന് രാഷ്ട്ര പിതാവിന്റെ രക്തസാക്ഷി ദിനം , ഇന്ന് ഗാന്ധിയുടെ ചിത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കള്ളന്മാരും കള്ളികളും പുഷ്പാര്‍ച്ചന നടത്തി വീണ്ടും രാഷ്ട്രപിതാവിനെ അപമാനിച്ചിരിക്കുന്നു , അവിടെ കൈ കൂപ്പി നില്ക്കാന്‍ ഇവരില്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ ? , മനസാക്ഷി കുത്ത് ഇല്ലാതെ ഇതൊക്കെ ഇവര്‍ക്ക് എങ്ങനെ ചെയ്യാന്‍ തോന്നുന്നു ? . പുള്ളി ജീവിച്ചിരുന്നേ ഇവരില്‍ ഒരുത്തനെ പോലും പുള്ളിയുടെ ഏഴു അയലത്ത് കേറ്റില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്‌ .

അഴിമതിയില്‍ മുങ്ങി നാറി പുല്ലു കുരുത്ത ഇ നാറിയ രാഷ്ട്രീയം വഴി മാറാതെ കേരളമോ ഇന്ത്യയോ നന്നാവില്ല എന്ന് എല്ലാവര്ക്കും അറിയാം , ഒരുകാലത്ത് ജനസേവനം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച ഒരു തലമുറയെ കൊഞ്ഞനം കുതി ഇപ്പൊ ഇ നാറികള്‍ ചെയ്യുന്ന തെണ്ടിതരങ്ങള്‍ക്ക് വരുന്ന തലമുറ ആണ് അനുഭവിക്കാന്‍ പോകുന്നത് , ചെറ്റത്തരങ്ങള്‍ കാണിക്കാന്‍ ഭരണ പക്ഷമോ പ്രതിപക്ഷമോ ഇല്ല , ഇന്നലെ കല്ലട സുകുമാരന്‍ ഇ കെ നായനാരുടെ സെക്രട്ടറി ഐസ് ക്രീം കേസില്‍ ഇടപെട്ടു എന്ന് പറഞ്ഞപ്പോ ഉടനെ വന്നേക്കുന്നു അത് ഇപ്പൊ പറയണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു . പ്രതിപക്ഷം എന്ന തെണ്ടികള്‍ കാണിക്കുന്ന തെണ്ടിതരങ്ങള്‍ക്ക് കൊടി പിടിക്കാന്‍ ഇവര്‍ക്ക് നാണം ഇല്ലേ ?

കേരളത്തിന്റെ വിമോചന യാത്ര അല്ല ഉമ്മന്‍‌ചാണ്ടി വേണ്ടത് , സ്വന്തം പാര്‍ട്ടിയില്‍ ഉള്ള തെണ്ടിതരങ്ങള്‍ നിര്‍ത്താന്‍ ഒരു വിമോചന യാത്ര നടത്തു ആദ്യം , കളര്‍ അടിച്ചു 90 വയസായിട്ടും അധികാരത്തില്‍ അള്ളിപിടിച്ച് കിടക്കുന്ന മാണിയെ പോലെ ഉള്ള പുഴുകുതുകളെ പുറത്താക്കി പിണ്ഡം വെക്ക് ആദ്യം , അതിയാന്‍ ഇന്ന് പറഞ്ഞെക്കുന്നു തെളിവ് സഹിതം കാണിച്ചത്‌ ഒകെ വ്യാജം ആണ് പോലും , ഇതൊക്കെ പറഞ്ഞിട്ട് നാട്ടുകാരെ വെളുക്കെ ചിരിച്ചു കാണിക്കാന്‍ ഇവനൊന്നും മാനം എന്ന് പറയുന്ന ഒരു സദനം ഇല്ലേ ? .

ലാവലിന്‍ , അഭയ , സ്പെക്ട്രം , കെ ജി ബാലകൃഷ്ണന്‍ , ശബരി മല ഇങ്ങനെ ഉള്ള ഗണത്തില്‍ ഒരു കേസ് കൂടി വന്നു , സാധാരണ ജനങ്ങളുടെ അവസാന അഭയം ആരുന്ന കോടതികള്‍ പോലും പണത്തിന്റെ തുലാസില്‍ വെച്ച് തൂക്കപെടുന്നു , അങ്ങനെ ഉണ്ടായിരുന്നില്ല എങ്കില്‍ ഇ കേസ് ഒകെ എന്നെ പുഷ്പം പോലെ തെളിയിക്കപെട്ടെനെ എന്ന് ഇവിടുത്തെ പൊതു ജനത്തിന് അറിയാം എന്ന് ഇ കിഴാങ്ങന്മാര്‍ എന്നാണ് മനസ്സില്‍ ആക്കുന്നത് , നമ്മുടെ നാടിനു വിദേശികളില്‍ നിക്കും കിട്ടിയതിനേക്കാള്‍ വലിയ സ്വാതന്ത്ര്യം നമ്മുടെ ഇ നാറിയ രാഷ്ട്രീയക്കാരില്‍ നിന്നും നേടി എടുക്കണ്ടി വരും എന്നത് ഇപ്പൊ ഒരു നഗ്നമായ സത്യം ആണ് .

ഇന്ന് പാവപെട്ട കര്‍ഷകന്റെ 13 ഏക്കര്‍ പിടിചെടുതെക്കുന്നു എന്തൊരു വലിയ കാര്യം ആയിരകണക്ക് ഏക്കറുകള്‍ വമ്പന്‍ സ്രാവുകള്‍ കൈ വെച്ച് അനുഭവിക്കുന്നതിനെ എതിര്‍ക്കാന്‍ പോയ വി എസ്സിനെ പിടിച്ചു കെട്ടി ഇപ്പൊ ഒരു പാവ ആക്കി വെച്ച് ഭരിപ്പിക്കുന്നു , ആകെ ഒരു അല്പം പ്രതീക്ഷ ഉണ്ടാരുന്ന നേതാവരുന്നു അതും പോയി , ഇനി ഇപ്പൊ വരാന്‍ പോകുന്നത് അധികാരത്തില്‍ ഇരിക്കുമ്പോ സഹായം ചെയ്യുന്നത് സാധാരണ ആണ് എന്ന് പറഞ്ഞ മഹന്‍ ആണല്ലോ ഭഗവാനെ , ഇതൊക്കെ കണ്ടും കെട്ടും എത്ര നാള്‍ നമ്മള്‍ പ്രതികരണ ശേഷി ഇല്ലാതെ ജീവിക്കും ?.