തിലകനും മലയാള സിനിമയും

ഇനി ഇപ്പൊ ഞാന്‍ ആയിട്ടു എന്തിനാ എഴുതാതെ ഇരിക്കുന്നെ … എല്ലാരും കേറി മേഞ്ഞതാ തിലകന്‍ വിഷയം .. എന്നാലും ഞാന്‍ ഇന്ന് ഒരു സൈറ്റില്‍ ഒരുത്തന്റെ കമന്റ്‌ കണ്ടു . തിലകന്‍ crowd പുള്ളര്‍ അല്ല , കൂടി പോയാ 10-15 സീന്‍ ആണ് ഉള്ളത് .. പിന്നെ എന്നാ ആരുന്നു മ്മം ആളു ഇപ്പൊ കവടി നിരത്തുന്ന സീന്‍ ഒകെ ആണ് പോലും … കഷ്ട്ടം തോന്നി ആ കമന്റ്‌ വായിച്ചിട്ട് … മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളെ കുറച്ചാണ് എ വ്യക്തി എഴുതിയത് . തിലകന്റെ പടങ്ങള്‍ കണ്ടു എങ്കില്‍ പുള്ളി അങ്ങനെ പറയും എന്ന് എനിക്ക് തോന്നുന്നില്ല ..

മോഹന്‍ലാല്‍ എന്ന് പറയുന്ന നടന്റെ നല്ല പടങ്ങളില്‍ എല്ലാം തിലകന്‍ ഉണ്ടാരുന്നു … സ്ഫടികവും കീരിടവും ഒകെ തിലകന്‍ ഇല്ലാതെ ഒന്ന് ആലോചിക്കാന്‍ പോലും പറ്റത്തില . മമ്മുട്ടി ആയാലും അത് തന്നെ , സൂപ്പര്‍സ്റ്റാര്‍ ആണ് എല്ലാം എങ്കില്‍ അവര് ഒറ്റയ്ക്ക് അങ്ങ് അഭിനയിച്ചാ പോരെ ?? … ബെര്‍ളിത്തരങ്ങളില്‍ പറഞ്ഞപോലെ ഈ സൂപ്പര്‍സ്റ്റാര്‍ ഒകെ ഉണ്ടായതു കഴിവുള്ള കഥ രചയിതാക്കളും വിവരം ഉള്ള സംവിധയന്മാരും ഉണ്ടാരുന്നപോള്‍ ആണ് . അവരുടെ അടുത്ത് ഈ സൂപ്പര്‍ സ്റ്റാര്‍ കളി ഒന്നും നടക്കത്തില്ല .. അവര് പറഞ്ഞപോലെ ഇവര് അഭിനയിച്ചു സൂപ്പര്‍ സ്റ്റാര്‍ ആയി .. ഇപ്പൊ ഇവര് എല്ലാം കൂടെ ആണ് തീരുമാനം എടുക്കുന്നത് ആരു അഭിനയിക്കണം ആരു അഭിനയിക്കരുത് .. അത് കേട്ട് ഓശാന പാടാന്‍ കുറെ കൊഞ്ഞനന്മാരും .

ഒരു നല്ല പടം തിയേറ്റര്‍ കണ്ടിട്ട് കാലം എത്ര ആയി ?? .. ഇ കഴിഞ്ഞ 10 വര്‍ഷത്തില്‍ എത്ര നല്ല പടം ഇറങ്ങി ?? ഇ പറയുന്ന സൂപ്പര്‍ സ്റ്റാര്‍ അല്ല എങ്കില്‍ പുതു തലമുറയിലെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര് എത്ര ഹിറ്റ്‌ ഉണ്ടാക്കി ?? .. ആറാം തമ്പുരാന് ശേഷം മോഹന്‍ലാല്‍ നിറഞ്ഞു അഭിനയിച്ച ഏതേലും പടം ഉണ്ടോ ?? … മമ്മുട്ടി ഒരു നല്ല ഹിറ്റ്‌ കണ്ടിട്ട് എത്ര വര്ഷം ആയി ?? … ഒരുകാലത്ത് 400 ദിവസം തിയേറ്റര്‍ നിറഞ്ഞു പടം ഓടിയ നാടാണ്‌ എന്നത് നമ്മള്‍ മറക്കരുത് .

എന്നിട്ട് കുറെ ഫാന്‍സ്‌ പുന്നക്കന്മാര് .. തമ്മില്‍ കിടന്നു മുട്ടന്‍ അടി അപ്പുറത്ത് സൂപ്പര്‍ സ്റ്റാര്‍ മുട്ടന്‍ കെട്ടി പിടി .. കഷ്ട്ടം … എല്ലാരും കൂടെ അഭിനയിച്ചു അഭിനയിച്ചു ഈ വര്ഷം ഒരു ദേശിയ അവാര്‍ഡ് പോലും ഇല്ലാതെ മലയാളം സിനിമ നാണം കെട്ടു .. എന്നിട്ടും നിര്‍ത്തുന്നില്ല പിന്നേം അടി .ഇവന്‍ ഒകെ സൂപ്പര്‍ സ്റ്റാര്‍ ആയതും ഒകെ നാട്ടില്‍ ഉള്ളവന്റെ പണം കൊണ്ട് ആണ് എന്നത് ഇവര് മറക്കരുത് … ഒരു ദിവസം എല്ലാം കൂടെ അങ്ങ് തീരും .. ഇപ്പൊ തന്നെ തിയേറ്റര്‍ മാറ്റി പലരും കല്ല്യാണം നടത്താന്‍ കൊടുത്തു തുടങ്ങി ..

കഴിവുള്ളവര് ഉണ്ട് എന്ത് ചെയ്യാം എല്ലാം നമ്മുടെ കയ്യില്‍ കൂടെ പോകാവു എന്ന് പറഞ്ഞ എന്ത് ചെയ്യും ?? .. ഒരു ആരാധകന്‍ ഒന്ന് തൊട്ടു എന്നതിന് അവനെ കൈ വീശി അടിക്കുന്ന (ആ അടിക്കുന്ന പകുതി ടൈം വേണ്ട അവനെ ഒന്ന് ചിരിച്ചു കാണിക്കാന്‍ ) , ആവേശം മൂത്ത് ഒന്ന് സ്റ്റേജ് പിടിക്കാന്‍ നോക്കിയവനെ തള്ളി നിലത്തു ഇടുന്ന (ഹോ തള്ളി ഇടുംപോളും ആളു മുട്ടന്‍ പാട്ട് നാട്ടുകാരെ പറ്റിക്കാന്‍ ) ഇവരെ ഒകെ ഇനി തോളില്‍ കൊണ്ട് നടന്നാല്‍ മലയാളം സിനിമ എന്നൊരു സാദനം പണ്ട് ഇവിടെ ഉണ്ടാരുന്നു എന്ന് പറഞ്ഞു കൊടുക്കേണ്ടി വരും .

നല്ലവരെ നേരത്തെ വിളിക്കും എന്നാണല്ലോ പറയുന്നേ അത് ശരി ആണ് എന്ന് തോന്നുന്നു , മലയാളത്തിലെ നല്ല കഴിവുള്ള ആള്‍ക്കാരെ ഒകെ വിളിച്ചു തുടങ്ങി , ഇവരൊക്കെ ഇവിടെ കിടന്നു കൊച്ചു പിള്ളേരുടെ കൂടെ ഇനിയും ആടി പാടും , അപ്പോളും കുറെ പേര് അവര്‍ക്ക് ഓശാന പാടും ..

പിന്നെ കുറെ പേര് പറയുന്ന കേട്ടു , മലയാള സിനിമയെ വേറെ ആരും ഒന്നും പറയരുത് ആര്‍ക്കും കൊട്ടാവുന്ന ചെണ്ട അല്ല എന്നൊക്കെ .. ആരു കൊട്ടാന്‍ വരും നിങ്ങള്‍ നേരെ ആണ് എങ്കില്‍ ?? .. ചുമ്മാ എല്ലാം കൂടീ വലിച്ചു പുറത്തു ഇട്ടു എന്നിട്ട് ഇപ്പൊ നാറുന്നു എന്ന് പറഞ്ഞാ സഹിച്ചോണം അത്ര തന്നെ … ഇത്രേം നാള് മലയാളം പടം കണ്ട ആര്‍ക്കും ഇതില്‍ പ്രതികരിക്കാം . കാരണം ഒരുകാലത്ത് മലയാളിയുടെ അഭിമാനം ആയി ഒരുപാടു നല്ല പടങ്ങള്‍ ഇവിടെ നിന്നും ഇറങ്ങിയിട്ടുണ്ട് .. ഇപ്പോളും അതൊക്കെ ഓര്‍ക്കുമ്പോ ആള്‍ക്കാര് പറഞ്ഞു പോകും സാറന്മാരെ ക്ഷമി …

    • santhosh
    • February 27th, 2010 4:46am

    ശ്രീ തിലകന്‍ പറയുന്നത് ശരിയോ തെറ്റോ ആയിക്കോട്ടെ പക്ഷെ ഒന്ന് ഓര്‍ക്കുക മലയാള സിനിമയ്ക്കു ഒരു നല്ല കാലമുണ്ടായിരുന്നു 1980 കളുടെ തുടക്കം മുതല്‍ 90 കളുടെ ആദ്യം വരെ. ശ്രീ പത്മരാജനും ഭരതനും , ഫാസിലും മോഹനും MT യും അതുപോലെ കുറെ നല്ല സംവിധായകരുടെ , സിനിമ എന്തെന്ന് അറിയാമായിരുന്ന കുറ നല്ല കലാകാരന്മാരുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശനം. അതോടെ നമ്മുടെ അസ്വാധന രീതി മാറി , എന്തിനു സിനിമയെ ക്കുറിച്ചുള്ള നമ്മുട സംഗല്‍പ്പങ്ങള്‍ വരെ മാറി . നമുക്ക് എന്നെന്നും ഒര്മിമ്മന്‍ കാണാന്‍ കുറെ നല്ല സിനിമകള്‍ ഉണ്ടായി. വീണ്ടും വീണ്ടും കേള്‍ക്കാന്‍ കഴിയുന്ന കുറെ നല്ല പാട്ടുകള്‍ ഉണ്ടായി , അതിനു ശേഷം അവരുടെ പിന്ഗാമികളായി പ്രിയദര്‍ശന്‍ കമല്‍ സിബി മലയില്‍ സത്യന്‍ അന്തിക്കാട്‌ ശ്രീനിവാസന്‍ തുടങ്ങി വീണ്ടും കുറെ നല്ല കലാകാരന്‍മാര്‍ മലയാള സിനിമയിലേക്ക് വന്നു. അച്ഛന്റെയും AMMA യുടെയും കുറവ് ഇവര്‍ക്ക് ഉണ്ടായിരുന്നെങ്ങിലും ചിത്രങ്ങളെല്ലാം മനോഹരങ്ങളായിരുന്നു വീണ്ടും വീണ്ടും കാണാന്‍ ഇപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നവയുമാണ്

    ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ , കുറെ സംഘടനകള്‍ തീരുമാനിക്കുന്നു ആരു പടം എടുക്കണം ആരൊക്കെ അതില്‍ അഭിനയിക്കണം എവിടെ വച്ച് ഷൂട്ട്‌ ചെയ്യണം എത്ര രൂപ മുടക്കണം എന്നൊക്കെ , അത് പോലെ ചില സൂപ്പര്‍ താരങ്ങള്‍ തീരുമാനിക്കുന്നു താന്‍ വിളയാടുമ്പോള്‍ ആരൊക്കെ തന്റെ ഇടവും വലവും വേണം ആരായിരിക്കണം തന്റെ നായിക, ആരായിരിക്കണം വില്ലന്‍, ആരായിരിക്കണം തന്റെ അമ്മായിഅമ്മ എന്നൊക്കെ. ഇവരയൊക്കെ പിന്‍താങ്ങാനും ചിലപ്പോഴൊക്കെ പോയി കയ്യിലിരിക്കുന്നത്‌ വാങ്ങാനും കുറെ മണ്ടന്‍ ആരാധകരും . ഇന്നലെ വന്ന ദിലീപ് ആണോ തീരുമാനിക്കുന്നത്‌ തിലകന്‍ ആരുടെ കൂടെ അഭിനയിക്കണം ആരുടെ കൂടെ അഭിനയിക്കണ്ട എന്നൊക്കെ ഒരു പക്ഷെ ശ്രീ വിനയന്‍ ഒരു നല്ല സംവിധായകന്‍ അല്ലായിരിക്കും , പക്ഷെ ആ മാന്യ ദേഹത്തിനു ആവിഷകര സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന നിഷേധിച്ചിട്ടില്ലല്ലോ , അദ്ദേഹത്തിന് സിനിമ എടുക്കാനുള്ള സ്വാതന്ത്യം പോലെ തന്നെ അതൊന്നും പോയി കാണാതിരിക്കാനുള്ള സ്വാതന്ത്യം നമുക്കും ഉണ്ടല്ലോ .
    ഈ സംഘടനയെ അറബിക്കടലില്‍ കൊണ്ടുപോയി തള്ളുകയല്ല വേണ്ടത് , ആകാശത്തേക്ക് വെടിവച്ചു പിരിച്ചുവിടുകയാണ് വേണ്ടത് പിന്നെയും പോകത്തവരെ നല്ല ചൂരല്‍ കൊണ്ട് ചന്തിക്ക് നല്ല പെട കൊടുത്തു പറഞ്ഞു വിടണം . സാരമില്ല നമുക്ക് കാണാന്‍ നല്ല തമിഴും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ ഇവിടെ എത്തുന്നുണ്ടല്ലോ ഇനി അതും അവര്‍ തടഞ്ഞാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാമല്ലോ അത് തടയാന്‍ ഈ അച്ഛന്റെ കുറവുള്ള അമ്മ സംഘടനകള്‍ക്കൊന്നും പറ്റില്ലല്ലോ

  1. ശരിയാ അച്ചായാ, ഞാന്‍ നല്ലൊരു അഭിനേതാവാ, എന്നിട്ട് എന്തായി.ഈ മുടിഞ്ഞ സൂപ്പര്‍ സ്റ്റാര്‍ കാരണം എനിക്കൊരു റോള്‍ പോലും കിട്ടിയില്ല.ഞാനും തിലകനുമെല്ലാം ഒരോ രീതിയിലുള്ളവരാ

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"