ശശി തരൂരിന്റെ അധാര്‍മികത

ഇ നൂറ്റാണ്ടിലെ ഏറ്റവും നല്ല കാര്യം ആണ് വിക്കി ലീക്സ് പുറത്തു കൊണ്ട് വന്നത് , അതേപോലെ ഇവന്റെ ഒകെ രഹസ്യങ്ങള്‍ പുറത്തു വന്നാല്‍ , ഹോ വിക്കി ലീക്സ് അധര്‍മികം പോലും ഇവനെ ഒകെ ചുമക്കുന്ന നമ്മുടെ നാടിന്‍റെ വിധി .. പരമ കഷ്ട്ടം
അഴിമതിക്ക് സ്വന്തം സ്ഥാനം തെറിച്ചവര്‍ക്ക് ഇതൊക്കെ അല്ലെ പറയാന്‍ പറ്റു , മിണ്ടാതിരുന്നോടെ ഞങ്ങള്‍ പൊതു ജനം കഴുതകള്‍ ആണ് എന്ന് എപ്പോളും കരുതരുത് , കാലം മാറി MP സാറെ , വിക്കി ലീക്സ് നീണാള്‍ വാഴട്ടെ

ന്യൂദല്‍ഹി: വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ അധാര്‍മ്മികവും തെറ്റുമാണെന്ന് മുന്‍ വിദേശകാര്യമന്ത്രി ശശി തരൂര്‍. ഐക്യരാഷ്ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയാണ ്ശശി തരൂര്‍. ‘ വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അസാന്‍മാര്‍ഗികം ആണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി രീതിയിലാണ് നടത്തുന്നത്. ഗവണ്‍മെന്റിന്റെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്’ തരൂര്‍ പറഞ്ഞു.

‘അതത് രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. ഇതില്ലാതെ ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാവില്ല. നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും എപ്പോഴും ശരിയുമാവണമെന്നുമില്ല. ഒരാളുടെ മാത്രം അഭിപ്രായം പരിഗണിച്ചല്ല നയരൂപീകരണങ്ങള്‍ നടക്കുന്നത്. വിശദമായി പഠിച്ചതിന് ശേഷമേ എല്ലാ തീരുമാനവും ഉണ്ടാവൂ. ഓരോ രാജ്യത്തെ നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോലാഹലങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. സംശയകരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. അതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.’

സമാധാനത്തിനെതിരെയാണ് വിക്കിലീക്ക്‌സ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അപകീര്‍ത്തികരമായ വെളിപ്പെടുത്തലുകളാണ് വിക്കിലീക്ക്‌സിന്റെതെന്നും തരൂര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റായ ജൂലിയന്‍ പോള്‍ അസാന്‍ജെയാണ് വിക്കിലീക്ക്‌സ് സ്ഥാപിച്ചത്. യു എസ് നയതന്ത്ര രഹസ്യങ്ങളടങ്ങിയ 250,000 രേഖകളാണ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടത്. യു.എസിന്റെ മൃഗീയമായ യുദ്ധ തന്ത്രങ്ങളും നിരപരാധികളെ ബോംബിട്ടുകൊല്ലുന്ന ദൃശ്യങ്ങളും വിക്കിലീക്‌സ് പുറത്ത് വിട്ടതോടെ വെബ്‌സൈറ്റും അസാന്‍ജെയും ലോക ജനതയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കയാണ്. അലാന്‍ജെയെ അറസ്റ്റു ചെയ്തതിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയരുമ്പോഴാണ് തരൂരിന്റെ വിക്കിലീക്‌സ് വിരുദ്ധ പ്രസ്താവന.

Link To Post

    • അച്ചായന്‍
    • December 9th, 2010 12:05am

    fsfh

  1. സമാധാനത്തിനെതിരെയാണ് വിക്കിലീക്ക്‌സ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
    തരൂരിനോട് പോയി പണി നോക്കാന്‍ പറ.അമേരിക്കയുടെ കാടന്‍ മുഖം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"