നമ്മുടെ പിള്ളേര്‍ക്ക് എന്താണ് പറ്റുന്നത്

നമ്മുടെ പിള്ളേര്‍ക്ക് എന്താണ് പറ്റുന്നത് ?

ഇ വാര്‍ത്ത‍ ഒന്ന് വായിച്ചേ

പാലാ: സഹോദരന്‍ ബലൂണ്‍ പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ പത്തു വയസ്സുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഭരണങ്ങാനം പനച്ചിക്കല്‍ പി.ടി. ബാബുവിന്റെ മകളും ഭരണങ്ങാനം സെന്റ് മേരീസ് സേക്രട്ട്ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുമായ അഖിലയാണ് നിസ്സാര കാര്യത്തിന്റെ പേരില്‍ ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരുന്നവഴി കടയില്‍നിന്നു വാങ്ങിയ ബലൂണ്‍ സഹോദരന്‍ അനില്‍ തട്ടിപ്പറിച്ചതിനെ തുടര്‍ന്ന് പൊട്ടിയാണ്. ഇതേത്തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നു കരുതുന്നു.
സംഭവസമയത്ത് മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനില, അശ്വതി, അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

വെറും പത്തു വയസു ഉള്ള കുഞ്ഞാണ് ഇത് ചെയിത്തത് , എന്ത് പറഞ്ഞാലും സങ്കടം തന്നെ , ഇ അവസരത്തില്‍ ചര്‍ച്ച ഒന്നും അല്ല എന്നാലും 🙁

ഇന്ന് ഇവിടെ കണ്ട ഒരു ന്യൂസ്‌ 10 വയസുള്ള ഒരു പെണ്‍കുട്ടി സുഘമായി പ്രസവിച്ചു എന്ന് … അതും 2.84 kg ഉള്ള ഒരു കൊച്ചിനെ , കൊച്ചിന്റെ അച്ഛനും പ്രായം ഇത്രേം ഒകെ
കര്‍ത്താവെ ലോകം എന്താ ഇങ്ങനെ ?

http://thatsmalayalam.oneindia.in/news/2010/11/03/kerala-10-year-old-girl-suicide-kottayam.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+oneindia-thatsmalayalam-all+%28Oneindia+-+thatsMalayalam%29&utm_content=Google+Reader

  1. കുട്ടികള്‍ ചാനല്‍, സിനിമ, റിയാലിറ്റിഷോ എന്നിവ കാണാതിരിക്കുക. മുതിര്‍ന്നവര്‍ ഇവക്ക് പണം നല്‍കാതിരിക്കുക. കാണണമെന്ന് അത്യാവശ്യമുള്ളവ കോപ്പി ചെയ്ത് കാണുകണു. പണം ഒരിക്കലും ഈ സാമൂഹ്യ ദ്രോഹികള്‍ക്ക് നേരിട്ടും അല്ലാതെയും നല്‍കരുത്.

  1. No trackbacks yet.

*