അങ്ങനെ കേരളത്തിനും സ്വന്തം ആയി ഐ പി എല്‍ ടീം കിട്ടി

അങ്ങനെ കേരളത്തിനും സ്വന്തം ആയി ഐ പി എല്‍ ടീം കിട്ടി .. എല്ലാരും സന്തോഷത്തില്‍ ആറാടുന്നു .. നല്ല കാര്യം . ഞാന്‍ വീണ്ടും ഒരു മലയാളി ആവാന്‍ തീരുമാനിച്ചു . എന്ത് നല്ല കാര്യം വന്നാലും അതിനു തുരങ്കം വെക്കുന്നതാണല്ലോ മലയാളിയുടെ ഒരു ട്രേഡ് മാര്‍ക്ക് .. അപ്പൊ പിന്നെ നമ്മള്‍ ആയി എന്തിനാ കുറക്കുന്നത് ?? . കേരളത്തില്‍ എന്തേലും വികസനത്തിന്‌ ആരേലും പറഞ്ഞ അപ്പൊ പറയും ആരുടേം കയ്യില്‍ കാജ ബീഡി വാങ്ങാന്‍ കാശ് ഇല്ല എന്ന് .. ഇപ്പൊ നമ്മുടെ ട്വിറ്റെര്‍ മന്ത്രി ഉള്‍പടെ ഉള്ളവര് ചേര്‍ന്ന് 1533.33 കോടി മുതല്‍ മുടക്കി ഒരു ടീം അങ്ങ് സ്വന്തം ആയി വാങ്ങി അതിലും വല്ലായ തമാശ എന്നാ എന്ന് ചോദിച്ച വീഡിയോകോണ്‍, reliance ഒകെ കടത്തി വെട്ടി നമ്മള്‍ ഇത് വെട്ടി പിടിച്ചത് .. ഇത്രേം കാശ് കയ്യില്‍ ഉള്ളവര് എന്ത് കൊണ്ട് ആ വിഴിഞ്ഞം പോര്‍ട്ട്‌ പോലെ ഉള്ളതിന് മുടക്കുന്നില്ല കുറച്ചു പേര്‍ക്ക് ഉപജീവനവും ആയേനെ … ഇനി ഇതിന്റെ പേരില്‍ എത്ര കോടി ആണോ കട്ട് മുടിക്കാന്‍ പോണത് എന്ന് കര്‍ത്താവു തമ്പുരാന് മാത്രം അറിയാം ..

ആരേം നിരുല്സഹപെടുത്താന്‍ അല്ല .. എന്നാലും ഇത്രേം കാശ് നമ്മുടെ ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിട്ടനല്ലോ നമ്മള്‍ ഗതി കേട്ട ഒരു സംസ്ഥാനം ആയി ഇപ്പോളും കഴിയുന്നത്‌ , അതിനു ഓശാന പാടാന്‍ ഒരു കേന്ദ്ര മന്ത്രിയും , അദ്ദേഹം ഇതിന്റെ ഇതേ വാശിയില്‍ തന്നെ നമ്മുടെ സംസ്ഥാനത്തിന് കൂടെ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോകുന്നു … ആ ആതിര പള്ളി പദ്ധതിയും , വിഴിഞ്ഞം പോര്‍ട്ടും ഒകെ ഇപ്പോളും കേരളത്തില്‍ ഉണ്ട് മന്ത്രി ഇതേപോലെ അതിനും ഒന്ന് കോണകം മുറുക്കി ഉടുത്തു പറയണേ .. കുറെ ജനങ്ങള്‍ രക്ഷപെടും കുറെ പേര്‍ക്ക് കഞ്ഞി കുടിക്കാന്‍ മാര്‍ഗം ഉണ്ടാവും … ഇത് കൊണ്ട് ഗുണം ഉണ്ടാവും അത് നിങ്ങളെ പോലെ ഉള്ള വമ്പന്മാര്‍ക്കു മാത്രം ആരിക്കും എന്ന് മാത്രം

പവപെട്ടവന്റെ നില വിളിക്ക് മാത്രം ഇവിടെ ചെവി കൊടുക്കാന്‍ ആരും ഇല്ല , ഉള്ളത് പറയാമല്ലോ നമ്മുടെ കറന്റ്‌ മന്ത്രി കുറെ നാള് ആയിട്ടു കേന്ദ്രത്തിന്റെ പടി ചവിട്ടുന്നു അതിരപള്ളി അതിരപള്ളി എന്ന് പറഞ്ഞു .. ആരു കേള്‍ക്കാന്‍ ?? കുറെ വര്‍ഷങ്ങള്‍ ആയി കേരളം മൊത്തം പറയുന്നു വിഴിഞ്ഞം എന്ന് ആരു കേള്‍ക്കാന്‍ , സ്വന്തം ആയി ഒരു റെയില്‍വേ സോണ്‍ എവിടെ ?? .. നാറിയിട്ട്‌ കേറാന്‍ പറ്റാത്ത മൂത്ര പുര മുതല്‍ സാധാരണക്കാരന്റെ ഒരു വിളിയും കേള്‍ക്കാതെ ആണ് ഇപ്പൊ ഇത്രേം അധികം പണം വാരി എറിഞ്ഞു ടീം ഒണ്ടാക്കാന്‍ പോണത് . കഷ്ട്ടം .. ഉള്ളത് പറഞ്ഞാ ഇത്രേം വിഷമം വരില്ലാരുന്നു നമ്മള്‍ തിരഞ്ഞു എടുത്തു വിട്ട ഒരു മന്ത്രി ഇതിനു ഓശാന പാടി എന്ന് കേള്‍ക്കുമ്പോള്‍ ആണ് വല്ലാത്ത വിഷമം . അങ്ങേരു തിരുവനതപുരത്ത് മഴയത്ത് വന്നു ഇറങ്ങിയാ കളസം വരെ ഊരി തലയില്‍ ഇടണ്ടി വരും, ഒരു മഴ പെയിത മുങ്ങുന്ന തലസ്ഥാനം
ഉള്ള സംസ്ഥാനം (അവിടുന്ന് തന്നെ ആണ് പുള്ളി കേന്ദ്രതിലോട്ടു പോയത് ) ടീം കൊണ്ട് എന്ത് ഉണ്ടാക്കാന്‍ ആണോ ആവൊ .

ഒരു ഓര്‍മപെടുത്തല്‍ കൂടെ

അപ്പൊ എല്ലാം പറഞ്ഞ പോലെ ഞാന്‍ പോയി ഐ പി എല്‍ കാണട്ടെ 😀

  • Mahesh
  • March 22nd, 2010 5:54am

  അച്ചായന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെ

  ശശി തരൂര്‍ എന്ന മന്ത്രിക്കും ഉപരിയായി ഒരു ക്രിക്കറ്റ്‌ പ്രേമിയുടെ വളരെ പെഴ്സണല്‍ ആയിട്ടുള്ള ഒരു ശ്രമം എന്ന് കരുതി നമുക്ക് ആശ്വസിക്കാം ശ്രമിക്കാം

 1. ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു . ഈ നാട്ടില്‍ നീറുന്ന ഇത്രയും പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഒരിക്കലും 1600 കോടിക്ക് ഒരു ടീം …. ഭീകരം
  സത്യത്തില്‍ ഈ സമൂഹം തന്നെ ഒരു പൌര ബോധം ഇല്ലാത്തതാണ് . എന്തിനു ശശി തരൂരിനെ കുറ്റം പറയുന്നു. കുറച്ചു അല്ലുകല്ലുടെ വൈകാരിക തല്പര്യങ്ങല്ല്ക്ക് വേണ്ടി ഇത്രയും തുക ഹോ . …. കഴിഞ്ഞ ന്യൂ year ഇന് IT തൊഴിലാളികള്‍ ബാംഗ്ലൂര്‍ ഇലെ ബാറുകളില്‍ കുടിച്ചു കള്ളഞ്ഞത്‌ 100 കോടി രൂപ ആണ്. ആ കാശ് ഉണ്ടെങ്കില്‍ എത്ര കുടുംബങ്ങല്ല്ക്ക് വെള്ളവും വെള്ളിച്ചവും എത്തിക്കാമായിരുന്നു . വെറുതെ ഒരു വൈകാരികതക്ക് 100 കോടി . ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു . ഒരു സാധാരണ മനുഷ്യന്‍ സിഗേരെട്ടെ വലിച്ചു കല്ലയുന്നത് കോടികള്‍ ആണ് . ഇതൊരു വേസ്റ്റ് .

  പക്ഷെ ഒരു കാര്യം എനിക്ക് മനസിലാകുന്നില്ല നല്ലം ഓരോരുത്തരും കാശ് അനാവശ്യം ആയി കല്ലയാതെ നമ്മളാല്‍ കഴിയുന്ന സഹായം സമൂഹത്തിനു ചെയ്യുന്നുണ്ടോ ..
  ആരെങ്കിലും കാശ് ഉള്ളവര്‍ പത്തു കാശ് മുടക്കി എന്തെങ്ങിലും വാങ്ങുമ്പോള്‍ മാത്രമേ നമ്മുടെ ഈ പൊവ്ര്വ ബോധം ഉണരുകയുല്ലോ. ആരൊക്കെയോ കുറച്ചു കാശ് ഉള്ളവര്‍ ഒരു ടീം വാങ്ങി
  അപ്പോള്‍ നമുക്ക് ആ കാശിനു നൂറു കൂട്ടം ആവശ്യങ്ങള്‍ കാണാം . അവന്റെ കാശ് അവന്‍ വാങ്ങി .. ആര്‍ക്കു ചേതം . പക്ഷെ ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു .
  അംബാനിയും , രാജ് കുന്ദ്രയും , ഡെക്കാന്‍ ഹെരല്ടും ടീം വാങ്ങി ആര്‍ക്കും സങ്ങടം ഇല്ല . ഒരു മലയാളി കന്സോര്‍തിയം കാശ് മുടക്കിയപ്പോള്‍ ഒരു അഞ്ഞൂറ് ന്യായങ്ങള്‍ നമ്മള്‍ മലയാളികള്‍ നിരത്തും . ഒരു മൂന്നാം തരാം മലയാളി അസൂയ . പക്ഷെ അച്ചായനോട് ഞാന്‍ നൂറു സതമാനം യോജിക്കുന്നു.

  ഒരു കാര്യത്തിലെ വിഷമം ഉള്ളു ഇനി ആ ശ്രീ സന്തിനെ സഹിക്കനമല്ലോ എന്ന് മാത്രം

  • അച്ചായന്‍
  • March 23rd, 2010 10:40am

  ഞാന്‍ എവിടെയും അവര് അവരുടെ കാശ് മുടക്കി വന്ഗുനന്തിനു എതിര് പറഞ്ഞില്ല … നമ്മുടെ മന്ത്രി ഇതില്‍ ഒകെ കാണിക്കുന്ന ആ ഉത്സാഹം അത് നമ്മുടെ നാട്ടു കാര്യത്തിലും കാണിക്കണം അത്രേ പറഞ്ഞു ഉള്ളു … ശരി ആണ് 1600 കോടി രൂപ ഉള്ളവനോട് എനിക്ക് അസൂയ ആണ് .. ഒന്ന് പോ മാഷെ . അത്രേം ലോജിക്കല്‍ അല്ലാതെ അസൂയപെടാന്‍ എന്നെ കിട്ടില്ല സോറി

 2. @Sajith
  അച്ചായന്‍ ബഹുമാന്യന്‍ ആണ് . എന്നാല്‍ ശശി തരൂര്‍ എന്ന വ്യക്തിയും മന്തിര്യും കൂട്ടി കുഴക്കണ്ട
  ഈ നാട്ടിലെ സംമോഹിക വ്യവസ്ഥിതി ( സിസ്റ്റം ). മാറ്റാന്‍ ഒരാള്‍ വിചാരിച്ചാല്‍ നടക്കനമെങ്ങില്‍ അത് സുരേഷ് ഗോപി ആയിരിക്കണം
  കഥ സിനിമയും . അച്ചായന്‍ അസൂയാല് ആണ് എന്നൊരു വ്യംഗ്യം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു commercial വസ്തുതയെ
  സോഷ്യല്‍ സിസ്ടവും ആയി താരതമ്യം ചെയുന്നത് illogical തന്നെ ആണ്. ശശി തരൂര്‍ അയല്ലുടെ വ്യക്തി താത്പര്യം ഉള്ള ഒരു കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചു
  അത്രയുമേ ഉള്ളു . അതിനെ എന്തിനാ വെറുതെ ജവന്മാരെയും അതിരപള്ളിയേം പിന്നെ ഈ നാട്ടിലെ നൂറു കണക്കിന് പ്രസ്നാങ്ങലേം എടുത്തു കൈകാര്യം ചെയ്യുന്നത് .

  ഇത്ര ധാര്‍മിക രോഷം ഉണ്ടെങ്കില്‍ എല്ലാം ഉപേഷിച്ച് സാമൂഹിക നന്മക്കു വേണ്ടി ജീവിക്ക് . “കര്‍ത്താവു പറഞ്ഞ പോലെ കുറ്റം ചെയ്യാത്തവര്‍ ഇവല്ലേ കല്ലെറിയട്ടെ “

  • അച്ചായന്‍
  • March 23rd, 2010 11:10am

  സാറെ ഒരു മന്ത്രി പോലെ അല്ലാ ഞാന്‍ കാരണം നാടിന്‍റെ അവിശ്യങ്ങള്‍ നിറവേറ്റാന്‍ ആണ് തിരഞ്ഞു എടുത്തു വിട്ടിരിക്കുന്നത് … അല്ലാതെ അവിടെ പോയി കട്ട് മുടിച്ചു ഉണ്ടാക്കാന്‍ അല്ല … അങ്ങേരുടെ കഴിവ് ഉപയോഗിച്ച് നാടിനു സേവനം ചെയ്യണം അല്ല എങ്കില്‍ വ്യതി താല്പര്യം ആണ് വലുത് എങ്കില്‍ ഇ പണിക്കു ഇറങ്ങരുത് … പിന്നെ എന്റെ കാര്യം എന്നെ കൊണ്ട് പറ്റുന്നപോലെ ഞാന്‍ ചെയ്യുണ്ട് … അത് ഒരു ഓപ്പണ്‍ സ്ഥലത്ത് പറയാന്‍ താല്പര്യം ഇല്ല … ബൂലോകത്ത് തന്നെ അതിനു തെളിവുകളും ഉണ്ട് .. കര്‍ത്താവു പറഞ്ഞപോലെ വലതു കൈ ചെയുന്നത് ഇടതു കൈ അറിയാന്‍പാടില്ല

 3. കളി കളി കാകളി .. കാണുന്നവന്‍ ഊളകള്‍ 🙂

 4. പോസ്റ്റിനെ കുറിച്ച് ഒന്നും പറയുന്നില്ല.പക്ഷേ ഇത്..

  ശരി ആണ് 1600 കോടി രൂപ ഉള്ളവനോട് എനിക്ക് അസൂയ ആണ് .. ഒന്ന് പോ മാഷെ . അത്രേം ലോജിക്കല്‍ അല്ലാതെ അസൂയപെടാന്‍ എന്നെ കിട്ടില്ല സോറി

  ഹ..ഹ..ഹ

 1. No trackbacks yet.

*