അഭയ കേസും ദീപികയുടെ ധാര്‍മിക രോഷവും

എനിക്ക് മനസ്സില്‍ ആകുന്നില്ല ദീപികയുടെ ഇ എഴുത്ത് … എന്താ എന്ന് അല്ലെ ഇവിടെ ഞാന്‍ അതിന്റെ പടങ്ങള്‍ ഇടാം … ഇവര് ആരെ രക്ഷിക്കാന്‍ ആണ് നോക്കുന്നെ കുമ്പസാര രഹസ്യം പറയരുത് പോലും അത് ചോദിയ്ക്കാന്‍ പാടില്ല , പക്ഷെ ഒരു നിരപരാധിയെ കൊന്നു കിണറ്റില്‍ ഇടാം അതിനു അവര്‍ക്ക് ഒന്നും പറയാന്‍ ഇല്ല .. ഒരു cd ഇറങ്ങിയപ്പോ എന്തൊരു എഴുത്താ ഇത് ഇത് ശരിക്കും പേടിച്ചു തന്നെ എഴുതിയ പോലെ ഉണ്ട് . കാരണം ഒരു കള്ളം മറക്കാന്‍ വേറെ കുറെ പറയണ്ടിവരും . ഇന്നലെ cd കണ്ടു സുമനസുകള്‍ ഞെട്ടി പോലും .. നിങ്ങള്ക്ക് നാണം വരുല്ലേ ഇങ്ങനെ ഒകെ എഴുതാന്‍ ?? ..

അവര് പറയുന്നത് എഡിറ്റ്‌ ചെയിതു എന്ന് ഒരുപക്ഷെ ലോകത്തിലെ ബെസ്റ്റ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ഉം ഹാര്‍ഡ്‌വെയറും ഉപയോഗിക്കുന്ന അനുഭവം വെച്ച് പറയട്ടെ എനിക്ക് ആ വീഡിയോ കണ്ടിട്ട് ഒരു എഡിറ്റിംഗ്ഉം തോന്നിയില്ല .. നല്ല പച്ചക്കാ അവര് എല്ലാം പറഞ്ഞെ … ഒരു അച്ചന്‍ പറഞ്ഞത് കേട്ട് ചിരി വന്നു .. എല്ലാം കഴിഞ്ഞു പോയി കുമ്പസാരിച്ചു എന്ന് .. കഷ്ട്ടം ഒരാളെ കൊന്നാല്‍ പോയി കുമ്പസാരിച്ചാല്‍ എല്ലാം തീര്‍ന്നോ ?? .. അതില്‍ ഒരു ലിപ് എഡിറ്റും നടന്നിട്ടില അത് കണ്ടവര്‍ക്ക് മനസ്സില്‍ ആവും

എന്നാലും എഡിറ്റിംഗ് നടന്നു എന്ന് വെച്ചോ അപ്പൊ പിന്നെ എന്നതിനാ ഓടി പോയി അത് സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിച്ചത് ??? സെഫി ആണല്ലോ കോര്‍ട്ടില്‍ പോയി ഓര്‍ഡര്‍ വാങ്ങിയത് … ഇവര് പറയുന്നതാ ശരി എങ്കില്‍ അവര്‍ക്ക് നാട്ടുകാരു കണ്ടാ അവരുടെ കൂടെ സപ്പോര്‍ട്ട് കിട്ടില്ലേ ?? ദീപിക എഴുതിയത് വായിച്ചാ ആര്‍ക്കാണ്ട് വേണ്ടി കുഴലൂത്ത് നടത്തിയ പോലെ തന്നെ ഉണ്ട് .

ഒരു ക്രിസ്താനി ആയാ എനിക്ക് പോലും ഇങ്ങനെ തോന്നുന്നു എങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തരിക്കും … ഇനി എങ്കിലും അവര് സഭ വിട്ടു നില്‍ക്കണം അവരെ മാറ്റി നിര്‍ത്താന്‍ സഭക്ക് ചങ്കൂറ്റം വരണം … ഇനി ആരെ ഒകെ കൈമണി അടിച്ചു ഇവരെ രക്ഷിച്ചാലും ദൈവം ഒരിക്കലും ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല … ഇന്നലെ ദീപിക കാണിച്ച ഇ ധാര്‍മിക രോഷം ഒരു 17 വര്ഷം മുന്നേ കാണിച്ചരുന്നെ എന്നെ ഇ കേസ് തെളിഞ്ഞേനെ …

വേറെ ഒരു പത്രമോ ചാനല്കരോ ഇതില്‍ ഇത്ര അധികം താല്പര്യം എടുത്ത് കാണില്ല … ദീപിക ഇന്നലെ അത് ചെയിതു … എന്തൊക്കയോ അങ്ങ് തെളിയിക്കാന്‍ ശ്രമിച്ചപോലെ ആയി പോയി അത് ..എപ്പോളും എനിക്ക് മനസ്സില്‍ ആവാത്തത് ആ മരിച്ച കന്നയസ്ത്രീയുടെ വീട്ടുകാരുടെ വേദന എന്താ ഇവര് കാണാത്തത് ?? എന്നാ ഇ പറയുന്നവര് തെറ്റുകാര് അല്ല എങ്കില്‍ അവരെ മാറ്റി നിര്‍ത്തികൂടെ സഭക്ക് അവര് തെറ്റുകാര് അല്ല എന്ന് പറയുമ്പോ വിളിച്ചു ചേര്‍ക്കുന്നതല്ലേ അതിന്റെ ശരി ?? .

എന്നായാലും ഒരിക്കല്‍ സത്യം പുറത്തു വരും അന്ന് ഇ പറയുന്ന അജി കോയിക്കല്‍ ഒകെ എന്നാ പറയും എന്ന് അന്ന് കാണാം .. ഇന്നലെ അങ്ങേരു ഒരു ചാനലില്‍ പറയുന്ന കേട്ടപ്പോ സഹതാപം തോന്നി പിടിച്ചു നിക്കാന്‍ വേണ്ടി എന്തൊക്കെ ആണ് പറഞ്ഞു കൂട്ടുന്നെ കഷ്ട്ടം ..
എന്തായാലും ഒരു പ്രാര്‍ഥന മാത്രം ഒരിക്കല്‍ ഇത് തെളിയണം … തെറ്റ് ചെയിതവരെ ജനം ശിക്ഷിക്കണം കോടതി അത് ചെയ്യും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല അങ്ങനെ ഒന്ന് ഉണ്ടാരുന്നേ എന്നെ ഇത് തെളിഞ്ഞേനെ ..

ഇനി ദീപിക കണ്ടോളൂ
  • Jayesh San / ജ യേ ഷ്
  • September 19th, 2009 6:44am

  തെറ്റ് പറ്റിയാല്‍ പിന്നീട് തിരുത്താറുണ്ടല്ലോ അല്ലേ അച്ചായോ?

  • ശ്രീ
  • September 23rd, 2009 1:01am

  ഇതിനൊക്കെ എന്തു പറയാനാ അച്ചായാ…

  • BLACK & WHITE
  • October 14th, 2009 6:23am

  അച്ചായാ,
  ദീപിക ഒരു മാധ്യമ സ്ഥാപനം ആണ് . എല്ലാ മാധ്യമങ്ങള്‍ക്കും അവരവരുടെ നിലപാടുകള്‍ ഉണ്ട് .
  ഈ കാര്യത്തില്‍ ഞാന്‍ ദീപികയെ കുറ്റം പറയുന്നില്ല. എന്നാല്‍ സഭ സ്വീകരിക്കുന്ന നിലപാടുകള്‍ തികച്ചും പ്രതിക്ഷേടര്‍ഹമാണ്. ഈ കേസ് എത്രയും നീളാന്‍ കാരണം ഈ നിലപാട് തന്നെയാണ്.

  • Patchikutty
  • October 29th, 2009 3:46am

  എല്ലാ ക്രിസ്ത്യാനികള്‍ക്കും നാണക്കേടായി അല്ലാതെ എന്താ 🙂

  • Nasiyansan
  • November 25th, 2009 8:58am

  ഇതൊന്നുമൊന്നുമല്ല സഹോദരാ ..ഇങ്ങോട്ട് വാ …
  http://nasiyansan.blogspot.com/

 1. No trackbacks yet.

*