..:: 50 മത്തെ പോസ്റ്റ്‌ ::..

ഇത് എന്റെ 50 മത്തെ പോസ്റ്റ്‌ ആണ് …
അത് എന്നെ കുറിച്ച് നമ്മുടെ ഒരു കുട്ടുകാരന്‍ ആയ കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ ഉടമസ്ഥന്‍ ആയ
അരുണ്‍ മാഷ് എഴുതിയ ഒരു കവിത ആണ് ഇടുന്നത് … നാളികേരത്തിന്റെ നാട്ടിലെനിക്ക് എന്നാ പാട്ട് അങ്ങേരു കേട്ടപ്പോ ഇങ്ങനെ ആണ് തോന്നിയെ … ആളു അത് എനിക്ക് തന്നു ഞാന്‍ അത് ബ്ലോഗിലും ഇടുന്നു .. 50 മത്തെ പോസ്റ്റ്‌ അങ്ങനെ ശരിക്കും പറഞ്ഞ അരുണ്‍ മാഷിന്റെ ആണ് .. ഇതുവരെ ഇവിടെ വന്നിട്ടുള്ള എല്ലാവരോടും നന്ദി ഇ അവസരത്തില്‍ അറിയിക്കുന്നു … കഥയും കവിതയും ഒന്നും അറിയാത്ത കൊണ്ടാണ് അറിയാവുന്ന ചില കാര്യം ഒകെ പോസ്റ്റ്‌ ആക്കി ഇട്ടിരിക്കുന്നത് .. തുടര്‍ന്നും വരണം

അപ്പൊ എല്ലാം പറഞ്ഞ പോലെ … ഇനി പാട്ട് വായിച്ചോ ഹിഹിഹി

കായംകുളം സൂപ്പര്‍ഫാസ്റ്റ്

ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട് ഒരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
അതില്‍ നാലുകാലില്‍ നില്‍ക്കും മദ്യപനായൊരു
അച്ചായന്‍ എന്നൊരു ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വമ്പ് പറഞ്ഞെഞ്ഞെ കാത്തിരിക്കും ചിന്ന
കമ്പ് പോലുള്ളോരു ഫ്രണ്ടുണ്ട്
ചുണ്ടത്ത് പുകയുള്ള മണ്ടയ്ക്ക് മുടിയുള്ള
കണ്ഠത്തില്‍ ടൈയ്യുള്ള ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വല്യ കുടിക്കാര്‌ വന്നപ്പോള്‍ ആളൊരു
വെള്ളി നിറമുള്ള കുപ്പിയില്‌
കള്ളു കേറ്റാന്‍ ഷാപ്പിനക്കരെ വച്ചെന്നോടുള്ളു
തുറന്നതിന്‍ ശേഷമേ (ബീവറേജസിന്‍റെ)
നാറുന്ന കള്ളുമായ് നിന്നെ കാണാനിട്ട്
ദൂരത്ത് വാഴുന്ന ഞാനാണിന്നും (നാറുന്ന കള്ളുമായ്)
ഓരോരോ ഷാപ്പുകള്‍ കണ്ടൊഴിയുമ്പോളും
ഓര്‍മ്മതന്‍ മുറ്റത്ത് നീയാണെന്നും (ബീവറേജസിന്‍റെ)

  • കൊട്ടോട്ടിക്കാരന്‍…
  • June 16th, 2009 11:54am

  കായംകുളം സൂപ്പര്‍ഫാസ്റ്റ് ഇതുവഴിയും സര്‍വീസുണ്ടോ..? പാരഡി നന്നായിട്ടുണ്ട്.

  • Vinod
  • June 16th, 2009 11:58am

  "വമ്പ് പറഞ്ഞെഞ്ഞെ കാത്തിരിക്കും ചിന്ന
  കമ്പ് പോലുള്ളോരു ഫ്രണ്ടുണ്ട്
  ചുണ്ടത്ത് പുകയുള്ള മണ്ടയ്ക്ക് മുടിയുള്ള
  കണ്ഠത്തില് ടൈയ്യുള്ള ഫ്രണ്ടുണ്ട്"

  ഇത് അരുണ്‍ ചേട്ടന്‍റെ വരികളാണെന്ന് ഉറപ്പാ.

  അച്ചായോ, താങ്കള്‍ക്കും ആശംസകള്‍

  • അരുണ്‍ കായംകുളം
  • June 16th, 2009 12:04pm

  അപ്പം വൈകിട്ടെന്താ പരിപാടി?
  🙂

  • മൊട്ടുണ്ണി
  • June 16th, 2009 12:06pm

  അച്ചായോ താങ്കളും പെഴയാണോ?
  ആശംസകള്‍

  • അല്ഫോന്‍സക്കുട്ടി
  • June 16th, 2009 4:04pm

  അമ്പതാം പോസ്റ്റാശംസകള്‍.

  • ..:: അച്ചായന്‍ ::..
  • June 16th, 2009 8:09pm

  എനിക്ക് ചാത്താ മതി ൫ കമന്റ്‌ കിട്ടിയേ എനിക്ക്
  നന്ദി നന്ദി ….

  • Stranger
  • June 17th, 2009 1:04am

  ചിത്രക്കൂട് കണ്ട് വന്നതാ.അപ്പോഴാ ഇങ്ങനൊരു ബ്ലോഗുണ്ടന്ന് അറിഞ്ഞത്.അരുണ്‍ പാരഡി എഴുതുമോ?അരുണ്‍ തന്നാണോ അച്ചായന്‍?ആകെ കണ്‍ഫ്യൂഷന്‍.

  • ..:: അച്ചായന്‍ ::..
  • June 17th, 2009 6:49am

  അതെ ഇ പാരഡി അരുണ്‍ മാഷ് തന്നെ എഴുതിയതാണ് .. എന്നിട്ട് എനിക്ക് തന്നു ഞാന്‍ അത് ഇവിടെ ഇട്ടു

  • Rare Rose
  • June 18th, 2009 10:41am

  50ആം പോസ്റ്റ് പാരഡിയൊക്കെയായി കേമായിട്ടാണല്ലോ..രണ്ടാള്‍ക്കും ആശംസാസ്..ഇനിയുമൊരുപാട് പോസ്റ്റുകളുമായി ഈ ബ്ലോഗ് വളരട്ടെ..:)

  • bilatthipattanam
  • June 24th, 2009 7:40pm

  അർദ്ധസെഞ്ചറിയും ,പരഡിയും കൊള്ളാം

  • ..:: അച്ചായന്‍ ::..
  • June 25th, 2009 4:33pm

  റോസ് ആന്‍ഡ്‌ ബിലാത്തി നന്ദി വന്നതിനും കമന്റിനും … വീണ്ടും വല്ലപ്പോഴുംവരിക

 1. No trackbacks yet.

*