Archive for August 14th, 2008

..:: എന്‍റെ സ്വതന്ത്ര ദിന ചിന്തകള്‍ ::..

ഒരു സ്വതന്ത്ര ദിനം കൂടെ വരുന്നു .. സ്വാതന്ത്ര്യം കിട്ട്യിട്ടു 61 വര്‍ഷം
എന്താണ് നമ്മുടെ രാഷ്ട്രം നേടിയത് നമ്മുടെ നേതാക്കന്മാര് ഒകെ പണക്കാരും
കോടികളുടെ അസ്തി ഉള്ളവരും ആയി തീര്‍ന്നു .. അതില്‍ കുടുതല്‍ നമ്മുടെ നാട്ടില്‍
എന്ത് ഉണ്ടായി നമ്മുടെ കൂടെ yum അതിന് ശേഷവും സ്വതന്ത്ര്യം കിട്ടിയ
പല രാജ്യങ്ങളും നമ്മുടെ മുന്നില്‍ ഒരുപാടു ദൂരം പോയി കഴിഞ്ഞു എന്നിട്ടും
കള്ളത്തരവും കാലുവാരലും കുതിര കച്ചവടവും ആയി നമ്മുടെ നാട് കഴിയുന്നു
നാളെ ആഘോഷത്തിന്റെ പേരില്‍ കോടികള്‍ കലയുംപോലെ ഇതു ഒകെ കഷ്ട്ടപെട്ടു
നാട്ടുകാരു ഉണ്ടാക്കുന്ന പണം tax എന്ന പേരില്‍ വാങ്ങി കാണിക്കുന്ന ആര്‍ഭാടം ആണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല ..
IT യിലും ഒകെ പല രാജ്യങ്ങള്‍ക്കും ദാസപണി ചെയിതു നമ്മള്‍ ഉണ്ടാക്കുന്ന cash tax എന്ന പേരില്‍ വെട്ടി വാങ്ങുന്ന
ഇവര്‍ക്ക് ഒകെ എന്താ അവകാശം ഇതു ഒകെ ആഘോഷിക്കാന്‍ ?? ..
രാഷ്ട്രിയത്തില്‍ ഒന്നും ഇല്ലാതെ വന്ന പലരും എന്ന് കോടിക്കണക്കിനു അസ്തി ഉള്ളവരാണ്
വിശ്വാസത്തെ അവിശ്വാസം ആക്കാനും അവിശ്വാസത്തെ വിശ്വാസം ആക്കാനും
നമ്മുടെ രാജ്യത്ത് ഒഴുകിയത് കോടികള്‍ … ഇവര്‍ക്ക് എവിടെ നിന്നും കിട്ടി ഇ
കോടികള്‍ ??

ലേലം എന്ന film il MG.സോമന്‍ തിരുമേനിമാരെ കുറിച്ചു പറഞ്ഞതു ഒകെ അക്ഷരം
പ്രതി ശരി എന്ന് തെളിയിച്ചു കൊണ്ടു മത മേലധക്ഷന്മാര്‍ കാണിച്ചു കുട്ടുന്ന കോപ്രായങ്ങളും ..
ശ്രീ നാരായണ ഗുരുവും വിവേകാന്ദനും വളര്‍ന്ന നാട്ടില്‍ സന്നിയസത്തെ വ്യഭിചരിക്കുന്ന കള്ളാ സന്നായ്സിമാരും മൊല്ലാക്കമാരും ഒകെ കൂടെ
നമ്മുടെ നാടിനെ കുട്ടിചോറക്കുന്നു, നമ്മള്‍ ഒകെ എല്ലാം കണ്ടിട്ടും ഒന്നും കാണാത്തവരെ പോലെ പോട്ടന്മാരായി ഇരിക്കുന്നു ..
ഒരു ജനതയെ മുഷുവന്‍ ചൂഷണം ചെയിതു കള്ളന്മാരുടെം കൊള്ളകരുടെം ലോകം വളരുന്നു ..
രാഷ്തൃയക്കരന്മാരും തിരുമേനിമാരും സന്നയസികളും പകല്‍ വെളിച്ചത്തില്‍ പരസ്പരം ചെളി വരി എറിയുമ്പോള്‍ രാത്രിയുടെ മറവില്‍ ഒന്നിച്ചഗോഷിക്കുന്നു …
ഒകെ കാണാന്‍ വിധിച്ച പാവം ജനങ്ങള്‍ എന്ന സമൂഹം ഒകെക്കും മൂക സാക്ഷികള്‍ ആവുന്നു … ഇതൊക്കെ അല്ലേ നമ്മള്‍ സ്വാതന്ത്ര്യം കൊണ്ടു നേടി എടുത്തത്‌ ???

ഗാന്ധി എന്നാ മനുഷ്യനെ പോലെ എത്രയാരം പേരുടെ ജീവിതം കൊടുത്തു നേടിയ
നമ്മുടെ സ്വാതന്ത്ര്യം ഇന്നു നമ്മള്‍ പലര്‍ക്കായി അടിയറ വെച്ചിരിക്കുന്നു ,
കൊച്ചു പെണ്‍കുട്ടികളെ പോലും പീടിപിക്കുന്ന അശ്രമാങ്ങളുടെ പേരില്‍ പല ചെറ്റത്തരങ്ങള്‍ കാണിക്കുന്നാ ഇ സമൂഹം എന്താണ് നാടിനു കൊടുക്കുന്നത് … ???

എന്റെ പ്രിയപ്പെട്ട കുട്ടുകാരെ സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന നിങ്ങള്‍ ഒന്നു ആലോചിക്ക്
നമ്മുക്ക് യാത്രയ്ക്കു നല്ല റോഡുകള്‍ ഉണ്ടോ ?? കുടി വെള്ളം ഉണ്ടോ ?? വൈദുതി ഉണ്ടോ ?? പഠിക്കാന്‍ കോഴ കൊടുക്കണ്ടേ ??
പൂഴ്ത്തി വെപ്പുകരുടെ കൈയില്‍ നിന്നും തീ വിലക്ക് ആഹാരം വാങ്ങണ്ടേ ??
ഇതു ഒകെ ആണോ നമ്മുടെ സ്വാതന്ത്ര്യം കൊണ്ടു നമ്മുക്ക് കിട്ടിയത് ??
ഇതാരുന്നോ ഗാന്ധിയെ പോലെ ഉള്ളവര്‍ ആഗ്രഹിച്ചത്‌ ??

ഇ നാടിനു വേണ്ടത് ഒരു പുതിയ സ്വാതന്ത്യ സമരം ആണ് നമ്മുടെ കട്ട് തിന്നുന്ന
നമ്മുടെ ചോരക്കു വില പറയുന്ന കപട സധചാര ജീവികളില്‍ നിന്നും പ്രതികരിക്കുന്നവനെ കൊന്നു തിന്നുന്ന ഇ ലോകത്തില്‍ .. നമ്മുടെ നാട് വേണ്ടും
രാജാ ഭരണത്തിലേക്ക് പോയെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു ..
VKN പറഞ്ഞതാണ്‌ ഇപ്പൊ ഓര്‍മവരുന്നത് (കടപ്പാട് ജയേഷ്)
സോഷ്യലിസമോ ? കുന്തം മുട്ടന്‍ മുതലാളിത്തമാണ്‌ ഈ നാട്ടില്‍ വരേണ്ടത്

പ്രിയപെട്ടകുട്ടുകരെ ഒരു ഭാരതിയന്‍ എന്ന നിലയില്‍ സ്വാന്ത്ര്യം എന്റെ ജന്മാവകാശം ആണ്
ചിന്തിക്കു ഉണരൂ ഒരു രാജ്യത്തിന്റെ നാശത്തില്‍ നിന്നും നമ്മുടെ ഭരണകര്‍ത്താക്കളെ
പിന്തിരിപ്പിക്കാന്‍ എന്തെങ്ക്ല്‍ിയം ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു ….

ഒകെ ആണ് എങ്കിലും ഒരുപാടു മഹാതമാക്കളുടെ ജീവന്‍ കൊണ്ടു നേടിയ സ്വാതന്ത്ര്യ സമരത്തിന്റെ
ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം അര്‍പിച്ചു കൊണ്ടു “ആയിരം ആയിരം സ്വാതന്ത്യ ദിനാശംസകള്‍ “

ജയ് ഹിന്ദ്‌


സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും